argentina vs venezuela football match report
അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസ്സി ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയ മത്സരത്തില്‍ ടീമിന് ഞെട്ടിക്കുന്ന തോല്‍വി. ദുര്‍ബലരായ വെനസ്വലയാണ് അര്‍ജന്റീനയെ 3-1 എന്ന സ്‌കോറിന് തോല്‍പ്പിച്ചത്. ചരിത്രത്തില്‍ ഇത് രണ്ടാം തവണ മാത്രമാണ് വെനസ്വല അര്‍ജന്റീനയെ തോല്‍പ്പിക്കുന്നത്.